സമയം

Tuesday, August 11, 2009

നാം

മഴയിലേക്ക്‌
നീട്ടിയ നിന്റെ കൈകളില്‍
വീണു ചിതറുവാന്‍
ഞാനാഗ്രഹിച്ചിരുന്നു...
നെഞ്ചില്‍ കോറിയിട്ട നിന്റെ
പേര് ഹൃദയത്തിലേക്ക്
വേരോട്ടം നടത്തുന്നത്
ഞാനറിയുന്നുണ്ട്..
ഒരൊറ്റ കുടയില്‍
നനഞ്ഞ തോളുരുമ്മി
നാം നടന്നു പോകുന്നു..
ഇനിയെന്നാണ് എന്ന
ചോദ്യത്തിനു മുന്നില്‍
വീണ്ടും നാം ...

Friday, August 7, 2009

കല്യാണകത്ത്

ഒടുക്കം ഏനിക്കു നേരെ
നീട്ടിയ നിന്റെ കല്യാണകത്ത് .
ഒരു പിടി ചോറിന്റെ ഔദാരത.
നിനക്കും അയ്യാള്‍ക്കും
ഒപ്പം നിന്നു കൊണ്ടൊരു
ഫോട്ടോ..
ഇതിനാണോ..?
നമ്മള്‍
ആകാശത്തുനിന്നു
വെള്ളിനൂല് കെട്ടി
മാലാഖകുട്ടികളെ
ഉറക്കിയത്‌...

ലഹരി കവിതകള്‍

വലി
വലി നിര്‍ത്തിയിട്ട്‌
വര്‍ഷങ്ങള്‍ ആയി.
എന്നിട്ടും ,
ചുറ്റിലും
പുക മാത്രം
കഞ്ചാവ്
ഭൂമി പരന്നതാണെന്നു
തറപ്പിച്ചു പറഞ്ഞ
നിമിഷം.

Wednesday, August 5, 2009

ഇനിയൊരു മഴ പെയ്യാനുണ്ട് (ക്യാമ്പസ്‌ ഓര്‍മ )

നിന്നില്‍ മറന്നിടാന്‍
ഒരു നോട്ടുബുക്കു പോലും
ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും,
ഒരു കെട്ട് ബീഡി
വാട്ടര്‍ ടാങ്കിനു പിന്നില്‍
ഒളിപ്പിച്ചിട്ടുണ്ട്.
ചുവരില്‍ പേരു കോറിയിടാന്‍
മറന്നതല്ല.
മിനിഓഡിറ്റോറിയത്തില്‍
പണ്ടൊരു ഗസല്‍ മറന്നിടുണ്ട്.
പോര്‍ട്ടിക്കോവില്‍
നിന്ന്‍ എല്‍ .എച്ചിലേക്ക്
ഞാന്‍ ഒരു മുദ്രാവാക്യം
പറത്തിവിട്ടിരുന്നു.
കുരുത്തോല കെട്ടി നിന്നെ
അലങ്കരിച്ചിടുണ്ട്.
മതിയോ..?
ഞാനിന്നു പടിയിറങ്ങും
ഇനിയൊന്നും ചോദിച്ചേക്കരുത് ...

ഗുരുവായൂര്‍"അപ്പന്‍ "

ശ്രീ ഗുരുവായൂരപ്പന്‍ സീരിയല്‍
കാണുന്നതിനിടയിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും
നടന്നതിനാണ്
മുത്തശ്ശി
എന്റെ അപ്പന്
പച്ചത്തെറി വിളിച്ചത്...

നിക്കാഹ്

തൊലിയുരിഞ്ഞ
പാമ്പിനെ കണ്ട്
പതിനാറുകാരി ,
നിലാവില്‍
സ്വപനങ്ങള്‍
ഒളിപ്പിക്കുന്നു ...

ഏപ്രില്‍ ഒന്ന് , നിന്റെ കല്ല്യാണം

നിന്റെ നനഞ്ഞ ചിരി എന്നിലേക്ക്‌
പടര്‍ന്ന നാള്‍...
ഇരുട്ടില്‍ ഒറ്റയ്ക്ക് നാം
പ്രണയത്തിന്റെ നഖം കോറിയിട്ട നാള്‍,
നീ മറന്നു..
അരണ്ട വെളിച്ചത്തില്‍
ഉടുത്തതെല്ലാം അഴിഞ്ഞുവീഴുമ്പോള്‍
നീവീണ്ടും എന്നെ മറക്കുന്നു...
മൂന്നു വിഡ്ഢികള്‍ ജനിച്ചനാളില്‍
ഓര്‍ത്തു വെക്കാന്‍
നിനക്കു ഞാന്‍ ആ പഴയ പാവകുട്ടിയെ
പൊതിഞ്ഞു നല്‍കാം...
കണ്ണീര് വീണു മഷി പടര്‍ന്ന
എന്റെ ഡയറിയില്‍
ഞാന്‍ കുറിച്ചിടട്ടെ ...
ഏപ്രില്‍ ഒന്ന് , നിന്റെ കല്ല്യാണം

ഓര്‍ക്കുട്ട്

നുണകള്‍ കോര്‍ത്ത
ചൂണ്ടയിട്ട്,
ആരൊക്കെയോ ഇരകളെ
തേടുന്നുണ്ട് ..
നേരമ്പോക്കിന് ചൂണ്ടയിടുന്നവര്‍..
വറുക്കാനും കറി വെയ്ക്കനുമായി
ചൂണ്ടയിടുന്നവര്‍ ...
ഗോള്‍ഡ്‌ ഫിഷിനായി
തോട്ടില്‍ ചൂണ്ടയിടുന്ന
വിഡ്ഢികളുടെ കൂടം ...

നിന്നിലേക്ക്‌ ചിതറുമ്പോള്‍

എന്റെ ഓരോ വിരലുകളിലും
നീ , നമുക്കു ജനിക്കാനിരിക്കുന്ന
കുഞ്ഞുങ്ങളുടെ പേരുവിളിച്ചു
ചുംബിച്ചു ..
നിന്റെ നിറുകയിലെ
ഓരോ മുടിയിഴകളിലും
ആയിരം ചുംബനം വീതം
നല്‍ക്കുവാന്‍
ഞാന്‍ തയ്യാറെടുത്തു ..
നിന്നിലേക്ക്‌ ചിതറുമ്പോള്‍
ഞാന്‍ എന്നെ തനിച്ചാക്കുന്നു ..

പ്രണയ ലേഖനം

ഇഷ്ടമല്ലെങ്കില്‍
തിരിച്ചു നല്‍കു..
ഞാന്‍ തന്ന പ്രണയ ലേഖനം
വാച്ച് വിറ്റു, ഫുള്ള് വാങ്ങി
കൂട്ടുകാരനെ കൊണ്ടു
എഴുതിച്ചതാണ് ...

കവറിലെ കുട്ടികള്‍

അന്ന് ,
വിവാഹശേഷം ആണ്‍ കുട്ടി വേണോ ..?
പെണ്‍കുട്ടി വേണോ ..?
എന്നതിന്നെ ചൊല്ലിയാണ്
നമ്മള്‍ അവസാനമായി
തെറ്റിപിരിഞ്ഞത്.
ഇന്ന്,
പെണ്‍കുട്ടിയെയും
ആണ്‍കുട്ടിയെയും
ഒരുമിച്ചൊരു കവറില്‍ ആക്കി
തെങ്ങിന്‍ ചുവട്ടിലേക്ക്‌
വലിച്ചെറിയുന്നു..

ഹൃദയം

എന്റെ INBOX നിറച്ച
നിന്റെ മെസ്സേജുകള്‍
ഡിലീറ്റ്‌ ചെയ്യാന്‍ മനസ്സ്
അനുവധിക്കാത്തത് കൊണ്ടാണ്
എനിക്ക് പുതിയ ഓഫറുകള്‍
ഒന്നും കിട്ടാതെ പോയത് ..

ദൈവം

വണ്ടിയിടിച്ചു റോഡിലേക്ക്‌
ചിതറി വീണ കുഞ്ഞുങ്ങളുടെ
തലച്ചോറു വാരിത്തിന്നുന്ന
ദൈവത്തെ ഞാന്‍ കണ്ടു ...

Tuesday, August 4, 2009

ഗുജറാത്ത്‌

വികസനമാണെന്ന്
എല്ലാവരും പറയുന്നു...
ശരിയാണ് ,
തലയോടുകളും ,ഗര്‍ഭപാത്രങ്ങളും
ഭ്രൂണങ്ങളും ...
കുഴിച്ചുമൂടി
എത്രപെട്ടന്നാവര്‍
അതിന് മുകളില്‍
നിലയെണ്ണിയാല്‍
തീരാത്ത
ഗോപുരങ്ങള്‍
പടുത്തുയര്‍ത്തിയത് ..

ഇറക്കം

2 മിനിട്ട് മുമ്പ് കയറിയ ബസില്‍ നിന്നു
ഇറങ്ങാന്‍ വിസമ്മധിച്ച നീ എങ്ങനെ ആണ്
രുപത് വര്‍ഷം കഴിഞ്ഞ വീട്ടില്‍ നിന്നും
എന്നോടൊപ്പം ഇറങ്ങിവരുന്നത് ...