സമയം

Friday, March 19, 2010

അരണ

എല്ലാം മറക്കണമെന്നും
പഴയപോലെ
സുഹൃത്തുക്കള്‍ ആയി
കഴിയാമെന്നും,
കല്യാണത്തിന്
തീര്‍ച്ചയായും
വരണമെന്നും,
ഞാന്‍ എത്രതവണ
ആവര്‍ത്തിച്ചു പറഞ്ഞതാണ്‌..
എന്നിട്ടും എന്തിനാണ് ചെക്കാ..
കല്യാണത്തലേന്ന്,
മറിഞ്ഞു വീണൊരു
കസേരയ്ക്കുമുകളില്‍
നീ തുങ്ങിയാടിയത്..??

No comments:

Post a Comment