മഴയിലേക്ക്
നീട്ടിയ നിന്റെ കൈകളില്‍
വീണു ചിതറുവാന്‍
ഞാനാഗ്രഹിച്ചിരുന്നു...
നെഞ്ചില്‍ കോറിയിട്ട നിന്റെ
പേര് ഹൃദയത്തിലേക്ക്
വേരോട്ടം നടത്തുന്നത്
ഞാനറിയുന്നുണ്ട്..
ഒരൊറ്റ കുടയില്‍
നനഞ്ഞ തോളുരുമ്മി
നാം നടന്നു പോകുന്നു..
ഇനിയെന്നാണ് എന്ന
ചോദ്യത്തിനു മുന്നില്‍
വീണ്ടും നാം ...
സമയം
Tuesday, August 11, 2009
Friday, August 7, 2009
കല്യാണകത്ത്
ഒടുക്കം ഏനിക്കു നേരെ
നീട്ടിയ നിന്റെ കല്യാണകത്ത് .
ഒരു പിടി ചോറിന്റെ ഔദാരത.
നിനക്കും അയ്യാള്‍ക്കും
ഒപ്പം നിന്നു കൊണ്ടൊരു
ഫോട്ടോ..
ഇതിനാണോ..?
നമ്മള്‍
ആകാശത്തുനിന്നു
വെള്ളിനൂല് കെട്ടി
മാലാഖകുട്ടികളെ
ഉറക്കിയത്...
നീട്ടിയ നിന്റെ കല്യാണകത്ത് .
ഒരു പിടി ചോറിന്റെ ഔദാരത.
നിനക്കും അയ്യാള്‍ക്കും
ഒപ്പം നിന്നു കൊണ്ടൊരു
ഫോട്ടോ..
ഇതിനാണോ..?
നമ്മള്‍
ആകാശത്തുനിന്നു
വെള്ളിനൂല് കെട്ടി
മാലാഖകുട്ടികളെ
ഉറക്കിയത്...
ലഹരി കവിതകള്‍
വലി
വലി നിര്‍ത്തിയിട്ട്
വര്‍ഷങ്ങള്‍ ആയി.
എന്നിട്ടും ,
ചുറ്റിലും
പുക മാത്രം
കഞ്ചാവ്
ഭൂമി പരന്നതാണെന്നു
തറപ്പിച്ചു പറഞ്ഞ
നിമിഷം.
വലി നിര്‍ത്തിയിട്ട്
വര്‍ഷങ്ങള്‍ ആയി.
എന്നിട്ടും ,
ചുറ്റിലും
പുക മാത്രം
കഞ്ചാവ്
ഭൂമി പരന്നതാണെന്നു
തറപ്പിച്ചു പറഞ്ഞ
നിമിഷം.
Wednesday, August 5, 2009
ഇനിയൊരു മഴ പെയ്യാനുണ്ട് (ക്യാമ്പസ് ഓര്‍മ )
നിന്നില്‍ മറന്നിടാന്‍
ഒരു നോട്ടുബുക്കു പോലും
ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും,
ഒരു കെട്ട് ബീഡി
വാട്ടര്‍ ടാങ്കിനു പിന്നില്‍
ഒളിപ്പിച്ചിട്ടുണ്ട്.
ചുവരില്‍ പേരു കോറിയിടാന്‍
മറന്നതല്ല.
മിനിഓഡിറ്റോറിയത്തില്‍
പണ്ടൊരു ഗസല്‍ മറന്നിടുണ്ട്.
പോര്‍ട്ടിക്കോവില്‍
നിന്ന്‍ എല്‍ .എച്ചിലേക്ക്
ഞാന്‍ ഒരു മുദ്രാവാക്യം
പറത്തിവിട്ടിരുന്നു.
കുരുത്തോല കെട്ടി നിന്നെ
അലങ്കരിച്ചിടുണ്ട്.
മതിയോ..?
ഞാനിന്നു പടിയിറങ്ങും
ഇനിയൊന്നും ചോദിച്ചേക്കരുത് ...
ഒരു നോട്ടുബുക്കു പോലും
ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും,
ഒരു കെട്ട് ബീഡി
വാട്ടര്‍ ടാങ്കിനു പിന്നില്‍
ഒളിപ്പിച്ചിട്ടുണ്ട്.
ചുവരില്‍ പേരു കോറിയിടാന്‍
മറന്നതല്ല.
മിനിഓഡിറ്റോറിയത്തില്‍
പണ്ടൊരു ഗസല്‍ മറന്നിടുണ്ട്.
പോര്‍ട്ടിക്കോവില്‍
നിന്ന്‍ എല്‍ .എച്ചിലേക്ക്
ഞാന്‍ ഒരു മുദ്രാവാക്യം
പറത്തിവിട്ടിരുന്നു.
കുരുത്തോല കെട്ടി നിന്നെ
അലങ്കരിച്ചിടുണ്ട്.
മതിയോ..?
ഞാനിന്നു പടിയിറങ്ങും
ഇനിയൊന്നും ചോദിച്ചേക്കരുത് ...
ഗുരുവായൂര്‍"അപ്പന്‍ "
ശ്രീ ഗുരുവായൂരപ്പന്‍ സീരിയല്‍
കാണുന്നതിനിടയിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും
നടന്നതിനാണ്
മുത്തശ്ശി
എന്റെ അപ്പന്
പച്ചത്തെറി വിളിച്ചത്...
കാണുന്നതിനിടയിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും
നടന്നതിനാണ്
മുത്തശ്ശി
എന്റെ അപ്പന്
പച്ചത്തെറി വിളിച്ചത്...
Subscribe to:
Posts (Atom)